#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
Dec 23, 2024 07:36 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി.

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റാണ് വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.

കോൺഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്.

ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവൻ്റെ പരാമർശത്തെ സിപിഎം നേതാക്കൾ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാ‍‍ർട്ടിയുടെ നയം മാറ്റത്തിൻ്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍.

വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നൽകുന്നുവെന്നായിരുന്നു കോൺഗ്രസ് വിമർശനം.

എന്നാൽ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വർഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ മറുപടി.

#Vijayaraghavan #communal #remarks #youthleague #filed #complaint #DGP

Next TV

Related Stories
#accident | ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി, പിന്നാലെ അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

Dec 24, 2024 06:17 AM

#accident | ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി, പിന്നാലെ അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക്...

Read More >>
#suicideattampt | 43കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആത്മഹത്യാ ശ്രമം സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ

Dec 24, 2024 06:12 AM

#suicideattampt | 43കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആത്മഹത്യാ ശ്രമം സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ

40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#accident |  നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

Dec 24, 2024 05:59 AM

#accident | നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതെന്നാണ്...

Read More >>
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
Top Stories